കാശ്മീർ ക്രിക്കറ്റ് താരങ്ങൾ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി

single-img
16 September 2014

kashജമ്മൂകാശ്മീർ ക്രിക്കറ്റ് താരങ്ങൾ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി. കാശ്മീർ ക്രിക്കറ്റ് താരം അയാൻ ദേവ് സിങ്ങ് ചൗഹാനും സംഘവും ശ്രീനഗറിൽ ക്രിക്കറ്റ് കളിക്കാൻ എത്തിയതായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങൾക്ക് ശേഷം മഴശക്തമാകുകയും ജലനിരപ്പ് ഉയരുകയും ചെയ്തിരുന്നു.

തുടർന്ന് വള്ളപ്പൊക്കത്തിൽ ശ്രീനഗറിലെ ഹോട്ടലിൽ  കുടുങ്ങിപ്പോവുകയായിരുന്നു ക്രിക്കറ്റ് തരങ്ങളും മറ്റ് താമസക്കാരും. അവർ മൂന്ന് ദിവസത്തോളം ഹോട്ടലിലെ മൂന്നാം നിലയിൽ കുടുങ്ങിക്കിടന്നു.

ചൗഹാനും സഹതാരങ്ങൾക്കും നീന്തൽ വശമുണ്ടായിരുന്നു. ചൗഹാനും സംഘവും ബോട്ട് അന്വേഷിച്ച് നീന്താൻ ആരംഭിച്ചു. 20 മൈലുകളോളം നീന്തിയാണ് തരങ്ങൾ ബോട്ട് കണ്ടെത്തിയത്.   ലഭിച്ച ബോട്ടുമയെത്തിയ തരങ്ങൾ ഹോട്ടലിൽ അകപെട്ടവരെ ഉയന്ന കുന്നിൻ മുകളിൽ എത്തിച്ചു.

രക്ഷാപ്രവർത്തകർ ദുർഘടം നിറഞ്ഞ പാതകൾ താണ്ടി അവിടെ എത്തിപ്പെടാൻ പിന്നയും രണ്ട് ദിവസത്തോളമെടുത്തു. ക്രിക്കറ്റ് താരങ്ങളുടെ തങ്ങളുടെ കൈ വശമുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും നൽകി ജനങ്ങളെ സഹായിച്ചു.

അതുപോലെ തന്നെ കാശ്മീർ അന്താരാഷ്ട്ര താരം പർവേസ് റസൂൽ വെള്ളപ്പോക്ക ബാധിത പ്രദേശത്ത് രക്ഷപ്രവർത്തനം നടത്താൻ മുന്നിട്ട് നിക്കുന്നതായി അറിയുന്നു.