ബിജെപിയുടെ ‘ലൗജിഹാദ്’ പ്രചരണം യുപിയിൽ ഏശിയില്ല;യു.പിയില്‍ എസ്.പി മുന്നേറ്റം; രാജസ്ഥാനില്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ ബി.ജെ.പി

single-img
16 September 2014

Samajwadi Win Majority In Uttar Pradeshയുപിയിൽ ‘ലൗജിഹാദ്’ പ്രചരണം നടത്തി വിജയിക്കാമെന്നുള്ള ബിജെപി തന്ത്രം ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് 11 സീറ്റില്‍ ഒമ്പതിടത്തും സമാജ്‌വാദി പാര്‍ട്ടിയാണ് മുന്നേറുന്നത്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നിട്ട് നിന്ന എട്ട് മണ്ഡലങ്ങൾ എസ്.പി പിടിച്ചെടുത്തു.രണ്ട് മണ്ഡലങ്ങളിൽ ബിജെപിയാണു മുന്നിൽ.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തൂത്തുവാരിയ സംസ്ഥാനമാണു യു.പി

രാജസ്ഥാനിലും ബിജെപി തിരിച്ചടി നേരിട്ടു.ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകളായ നാലിടങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്ത് കോൺഗ്രസ് മുന്നേറുകയാണു.ഒരു സീറ്റില്‍ ബി.ജെ.പിക്ക് ലീഡുണ്ട്.

മോഡിയുടെ തട്ടകമായ ഗുജറാത്തില്‍ ബി.ജെ.പിയുടെ ഒമ്പത് സിറ്റിങ് സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏഴ് സീറ്റില്‍ വിജയിച്ചു. രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു.

ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒരു സീറ്റിലും. ബി.ജെ.പി ഒരു സീറ്റിലും മുന്നിട്ട് നിൽക്കുന്നു. ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അസമില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു സീറ്റില്‍ രണ്ടിടത്ത് എ.യു.ഡി.എഫും ഒരു സീറ്റില്‍ ബി.ജെ.പിയുമാണ് മുന്നില്‍. ത്രിപുരയില്‍ വോട്ടിങ് നടന്ന ഒരേ ഒരു സീറ്റില്‍ ഭരണകക്ഷിയായ സി.പി.എം ലീഡ് ചെയ്യുകയാണു