ജയിലില്‍ കഴിയുന്ന അമിത ലൈംഗിക ആസക്തിയുള്ള വാന്‍ ഡെന്‍ ബ്ലീക്കന് ഇനി മരിക്കാം; ലൈംഗിക ആവശ്യങ്ങള്‍ ഒരിക്കലും നിറവേറ്റാനാകാത്തതിനാല്‍ തനിക്ക് മരണം വേണമെന്ന ബ്ലീക്കന്റെ ആവശ്യം അംഗീകരിച്ചു

single-img
16 September 2014

bllegerബല്‍ജിയത്തില്‍ 1980-ല്‍ ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വാന്‍ ഡെന്‍ ബ്ലീക്കന്‍ എന്ന 50 വയസുകാരന് മരിക്കുവാനുള്ള അനുവാദം ദയാവധം പരിഗണിക്കുന്ന കമ്മറ്റി നല്‍കിയത്. നീണ്ട മൂന്ന് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ബ്ലീക്കന് മരിക്കുവാനുള്ള അനുവാദം ലഭിച്ചിരിക്കുന്നത്.

ഇനി താന്‍ തടവറയില്‍ നിന്നും ഒരിക്കലും മോചിതനാകില്ലെന്നും അതിനാല്‍ തന്നെ തന്റെ ലൈംഗീക ആവശ്യങ്ങള്‍ ഒരു നാളും നിറവേറ്റുവാന്‍ കഴിയില്ലെന്നുമാണ് വാന്‍ ഡെന്‍ ബ്ലീക്കന്‍ ദയാവധ കമ്മിറ്റിക്കു മുമ്പില്‍ നിരത്തിയത്. ഇയാള്‍ക്ക് അമിതമായ ലൈംഗീക ആസക്തിയുണ്‌ടെന്ന് ഡോക്ടര്‍മാര്‍ കണ്‌ടെത്തിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഡോക്ടറുമാരുടെ സഹായത്തോടെ മരിക്കുവാന്‍ അനുവദിക്കണമെന്ന ബ്ലീക്കന്റെ ആവശ്യം പരിശോധിച്ച കമ്മിറ്റി ബ്ലീക്കന് മരിക്കുവാന്‍ അനുവാദം നല്‍കുകയായിരുന്നു.

പടിഞ്ഞാറന്‍ യുറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തില്‍ ദയാവധത്തിന് 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നിയമപരമായി അംഗീകാരം ലഭിക്കുന്നത്. 2013-ല്‍ 45 വയസുള്ള ഇരട്ടകളായ മാര്‍ക്ക് വെര്‍ബിസീമിനും എഡ്ഡി വെര്‍ബിസീമിനും ദയാവധ കമ്മിറ്റി മരിക്കുവാന്‍ അനുവാദം നല്‍കിയിരുന്നു. സരൂപ ഇരട്ടകളും ചെകിടരുമായിരുന്ന ഇവര്‍ക്ക് വൈദ്യപരിശോധനയില്‍ സമീപഭാവിയില്‍ തന്നെ കാഴ്ച ശക്തിയും നഷ്ടമാകുമെന്ന് കണ്‌ടെത്തിയതിനാല്‍ തങ്ങള്‍ക്ക് ജീവിക്കുവാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ ദയാവധം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇത് അനുവദിച്ചു നല്‍കുകയും ചെയ്തു.