കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അംഗീകാരം

single-img
16 September 2014

ebcc50376ac6d5cca970e2fa361f6766_XLകൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം.കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയം മുതല്‍ കാക്കനാട് വരെ 11 കിലോമീറ്റര്‍ പാത നിര്‍മ്മിക്കാനാണ് അംഗീകാരം ലഭിച്ചത്.

പുനരധിവാസത്തിനായി 25 കോടിയുടെ പാക്കേജിനും അംഗീകാരം നല്‍കി. ഈ ഘട്ടത്തില്‍ ഏതാണ്ട് മുന്നൂറോളം വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കേണ്ടിവരും.രണ്ടാംഘട്ടത്തില്‍ സമാന്തര റോഡ് വികസനത്തിന് 30 കോടിയാണ് കണക്കാക്കിയിരിക്കുന്നത്.രണ്ടാം ഘട്ടത്തിനായി പണം നല്‍കാന്‍ തയ്യാറാണെന്ന് ഫ്രഞ്ച് ധനകാര്യ ഏജന്‍സി അറിയിച്ചതായും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനായി സമാന്തര റോഡ് വികസനത്തിന് 30 കോടിയാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 15 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കും.

പദ്ധതിക്ക് ഇനി സംസ്ഥാന സര്‍ക്കാരിന്റേയും കേന്ദ്രത്തിന്റേയും അനുമതി ലഭിക്കേണ്ടതുണ്ട്.