റോജയ്‌ക്ക് കുത്തേറ്റു

single-img
16 September 2014

roja(6)നാഗരിയിലെ ക്ഷേത്രത്തില്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ നടിയും എം.എല്‍.എയുമായ റോജയ്‌ക്ക് കുത്തേറ്റു.ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്‍റെ എം.എല്‍.എയാണു റോജ. ചിറ്റൂര്‍ ജില്ലയിലെ നാഗരിയിലെ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിനിടെ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കുത്തേറ്റ താരത്തെ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയയാക്കിയ ശേഷം വിട്ടയച്ചു.