ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ യൂട്യൂബ് വീഡിയോ കാണാവുന്ന സംവിധാനം ഇന്ത്യയില്‍ നിലവിൽ വരുമെന്ന് യൂട്യൂബ് എക്‌സിക്യൂട്ടീവ് സീസര്‍സെന്‍ ഗുപ്ത

single-img
16 September 2014

youtubeഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ യൂട്യൂബ് വീഡിയോ കാണാവുന്ന സംവിധാനം ഇന്ത്യയില്‍ നിലവിൽ വരുമെന്ന് യൂട്യൂബ് എക്‌സിക്യൂട്ടീവ് സീസര്‍സെന്‍ ഗുപ്ത. വീണ്ടു വീണ്ടു കണാൻ താല്പര്യപ്പെടുന്ന വീഡിയോ ഇനിമുതൽ നമുക്ക് ഓഫ് ലൈനായി സൂക്ഷിക്കാൻ കഴിയും. ഈ സംവിധാനം ഉടൻ നിലവിൽ വരുമെന്ന് സീസര്‍ സെന്‍ഗുപ്ത അറിയിച്ചു.

യൂട്യൂബ് വീഡിയോയെ നാം ഉപയോഗിക്കുന്ന ബ്രൗസറിൽ തന്നെ സൂക്ഷിക്കാൻ കഴിയും. ഇപ്രകാരം സൂക്ഷിക്കുന്ന വീഡിയോയെ നമുക്ക് ഇന്റെർനെറ്റിന്റെ സഹായമില്ലാതെ തന്നെ കാണാൻ സാധിക്കും. ഇങ്ങനെ ഡൗൺലോഡ് ചെയ്യുന്ന വീഡിയോകളെ ഫോണിലും ഉപയോഗിക്കാൻ സാധിക്കും.