രാജക് ഇനി വെറും ബംഗാളിയല്ല; കേരളത്തിന്റെ മരുമകന്‍

single-img
15 September 2014

Love Marrപശ്ചിമ ബംഗാളിലെ കച്ച്ബിഹാര്‍ സ്വദേശിയായ രാജക്ക് കേരളക്കാര്‍ക്ക് ഇനി വെറും ബംഗാളിയല്ല. കേരളത്തിന്റെ സ്വന്തം മരുമകനാണ്. എരുമേലി മഠത്തില്‍ ഇക്ബാല്‍-ജാസ്മിന്‍ ദമ്പതികളുടെ മകള്‍ ജുബീനയാണ് നീണ്ട പ്രണയത്തിനൊടുവില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ രാജക്കിന് വധുവായത്. ഇരുവരുടേയും വിവാഹം ഞായറാഴ്ച എരുമേലിയില്‍ നടന്നു.

കേരളത്തില്‍ പത്ത് വര്‍ഷം മുമ്പ് ജോലിക്കെത്തിയ രാജക്ക് മേസ്തിരി പണിക്കാരനാണ്. രാജക്ക് മൂന്ന് വര്‍ഷം മുമ്പാണ് എരുമേലിയിയിലേക്ക് എത്തിയത്. ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അതീതമായി രാജക്കും ജീബീനയും ഇഷ്ടപ്പെടുകയായിരുന്നു. ഇരുവരുടേയും ഇഷ്ടം വീട്ടുകാര്‍ അറിഞ്ഞതോടെ വീട്ടുകാര്‍ സമ്മതവും മൂളി.

എന്നാല്‍ സ്വന്തം നാട്ടില്‍ കോണ്‍ക്രീറ്റ് വീട് നിര്‍മിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് രാജക്ക് പറഞ്ഞു. അടുത്ത ദിവസം ജുബീനയേയും കൂട്ടി ബംഗാളില്‍ പോയി ബന്ധുക്കളെയെല്ലാം കണ്ട് തിരികെ മടങ്ങിവരുമെന്നും രാജക്ക് പറഞ്ഞു. ബംഗാളില്‍ നിന്നും വരന്റെ മാതാപിതാക്കളും ബന്ധുക്കളുമുള്‍പ്പെടെ നൂറോളം പേര്‍ എത്തിയിരുന്നു. വിവാഹത്തിന് എരുമേലിയിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശികളായ നൂറ് കണക്കിനു പേര്‍ പങ്കെടുത്തു. ഇപ്പോള്‍ മലയാളം നന്നായി സംസാരിക്കാന്‍ രാജക്കിനു കഴിയും.