വിനോദ് റായിയുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് : മന്‍മോഹന്‍ സിങ്

single-img
15 September 2014

download (12)മുന്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ‘ഞാന്‍ എന്റെ ജോലി ചെയ്തു. മറ്റ് ആളുകള്‍ എഴുതിയതിനെക്കുറിച്ച് പ്രതികരിക്കാനില്ല എന്ന് അദ്ദേഹം പറഞ്ഞു.

 

മകള്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് മാധ്യമപ്രവര്‍ത്തകര്‍ മന്‍മോഹന്‍ സിങ്ങിന്റെ പ്രതികരണം ആരാഞ്ഞത്. നേരത്തെ 2ജി സ്‌പെക്ട്രം, കല്‍ക്കരിപ്പാടം അഴിമതികള്‍ സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് വ്യക്തമായ വിവരമുണ്ടായിരുന്നുവെന്ന് വിനോദ് റായി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.