ഏഴു പ്രധാന കരാറുകള്‍ക്ക് ഇന്ത്യയും വിയറ്റ്‌നാമും തമ്മില്‍ ധാരണയായി

single-img
15 September 2014

Viatnamരാഷ്ട്രപതി പ്രണബ് മുഖര്‍ജിയും വിയറ്റ്‌നാം രാഷ്ട്രപതി ട്രൂങ് ടാന്‍ സാംഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഏഴു സുപ്രധാന കരാറുകള്‍ക്ക് ഇന്ത്യയും വിയറ്റ്‌നാമും തമ്മില്‍ ധാരണയായി. എണ്ണഖനനവുമായി ബന്ധപ്പെട്ട കരാര്‍ അടക്കമുള്ളവയാണ് ഒപ്പുവച്ചത്. പ്രണബ് മുഖര്‍ജിയുടെ സാന്നിധ്യത്തില്‍ പ്രട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് കരാറില്‍ ഒപ്പുവച്ചത്. കൃഷി, പ്രകൃതിവാതകം, വ്യോമയാനം തുടങ്ങിയ വിവിധ മേഖലകളിലാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ കരാറുകളില്‍ ഒപ്പുവച്ചത്.