ഐ.ഐ.ടി ഹോസ്റ്റലിന്റെ നാലാംനിലയില്‍ നിന്ന് വിദ്യാര്‍ഥി ചാടി മരിച്ചു

single-img
15 September 2014

suicideഐ.ഐ.ടി ഹോസ്റ്റലിന്റെ നാലാംനിലയില്‍ നിന്ന് വിദ്യാര്‍ഥി ചാടി മരിച്ചു. ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി  തുഷാര്‍ യാദവാണ് ആത്മഹത്യ ചെയ്തത്. രാവിലെ മറ്റു വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടത്. തുഷാറിന്റെ മുറിയില്‍ നിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മാസങ്ങളായി താന്‍ മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് മാതാപിതാക്കള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു . അതേസമയം റാഗിങ്ങ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.