മദ്യനിരോധനത്തിന് എതിരെ പ്രചാരവേലകള്‍ വ്യാപകമെന്ന് വി.എം. സുധീരന്‍

single-img
15 September 2014

sudheeran-president-new-1__smallസര്‍ക്കാരിന്റെ മദ്യനിരോധനത്തിനെതിരെ വ്യാപകമായ പ്രചാരവേലകള്‍ നടക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. പ്രാരംഭ ദശയില്‍ നേരിടുന്ന പ്രശ്‌നങ്ങളായി മാത്രമെ ഇവയെ കാണുന്നുള്ളൂവെന്നും എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും അവയെ എല്ലാം അതിജീവിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലേക്ക് വിദേശികള്‍ വരുന്നത് മദ്യം കഴിക്കാനല്ലെന്ന് വി എം സുധീരന്‍. വിദേശികള്‍ മദ്യം കാണാത്തവരല്ലെന്നും സുധീരൻ പറഞ്ഞു.ബാര്‍ പൂട്ടാനുള്ള തീരുമാനം സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. മദ്യനയം ടൂറിസത്തെ ബാധിക്കുമെന്ന് പറയുന്നത് അത്ഭുതകരമായ പ്രചരണമാണെന്ന് സുധീരൻ പ്രതികരിച്ചു.