പീഡനത്തിന്‌ ഇരയായ യുവതിക്ക്‌ കൊല്‍ക്കത്തയിലെ റെസ്‌റ്റോറന്റില്‍ വിലക്ക്‌

single-img
15 September 2014

gang-rape_പീഡനത്തിന്‌ ഇരയായ യുവതിക്ക്‌ കൊല്‍ക്കത്തയിലെ റെസ്‌റ്റോറന്റില്‍ വിലക്ക്‌. താന്‍ പീഡനത്തിനിരയായ സംഭവം ചൂണ്ടിക്കാട്ടി തന്നെ പുറത്താക്കിയതായി യുവതി പറഞ്ഞു.2012-ല്‍ ഓടുന്ന കാറില്‍ ബലാത്സംഗത്തിന്‌ ഇരയായ യുവതിയാണ്‌ റെസ്‌റ്റോറന്റിനെതിരെ രംഗത്ത്‌ വന്നത്‌.

 
താന്‍ പീഡനത്തിന്‌ ഇരയായത്‌ തന്റെ കുറ്റമാണോ എന്ന്‌ യുവതി ചോദിച്ചു തനിക്ക്‌ സാധാരണ ജീവിതം നയിക്കാന്‍ അവകാശമില്ലേയെന്നും യുവതി ചോദിക്കുന്നു. അതേസമയം റെസ്‌റ്റോറന്റ്‌ അധികൃതര്‍ ആരോപണം നിഷേധിച്ചു. സംഭവത്തില്‍ അഞ്ച്‌ പേരെ പ്രതി ചേര്‍ത്തതില്‍ മൂന്ന്‌ പേര്‍ പിടിയിലായി. രണ്ട്‌ പേര്‍ ഒളിവിലാണ്‌.

 

റെസ്‌റ്റോറന്റില്‍ പ്രശ്‌നം സൃഷ്‌ടിച്ചതിനെതിനെ തുടര്‍ന്നാണ്‌ യുവതിയെ പുറത്താക്കിയതെന്നാണ്‌ റെസ്‌റ്റോറന്റ്‌ അധികൃതരുടെ വാദം. സൗത്ത്‌ കൊല്‍ക്കത്തയിലെ കാലിഘട്ട്‌ മേഖലയിലെ ജിഞ്ചര്‍ റെസ്‌റ്റോറന്റിനെതിരെയാണ്‌ പരാതി. യുവതി നേരത്തെ റെസ്‌റ്റോറന്റില്‍ മദ്യപിച്ച്‌ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നും അതിന്റെ സിസിടിവി വീഡിയോ തങ്ങളുടെ കയ്യിലുണ്ടെന്നും റെസ്‌റ്റോറന്റ്‌ അധികൃതര്‍ പറഞ്ഞു.