ഇത് മോദി സ്‌റ്റൈല്‍; യുഎന്‍ പൊതുസഭയില്‍ മോദി ഹിന്ദിയില്‍ പ്രസംഗിക്കും

single-img
15 September 2014

modiമുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി്കകു ശേഷം ന്യൂയോര്‍ക്കിലെ, ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹിന്ദിയില്‍ പ്രസംഗിക്കും. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ജനസംഖ്യയില്‍ 55 ശതമാനം പേരും ഹിന്ദി സംസാരിക്കുന്നവരാണ്. 90 ശതമാനം പേരും മാതൃഭാഷയില്‍ ഹിന്ദി മനസിലാക്കുന്നവരാണന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. വിദേശ നേതാക്കളുമായി മോദി ചര്‍ച്ച നടത്തുമ്പോള്‍ ഹിന്ദി സംസാരിക്കാറുണ്ട്.