മദ്രസകള്‍ തീവ്രവാദം പഠിപ്പിക്കുന്നുവെന്ന് ബിജെപി എംപി

single-img
15 September 2014

Sakhsi-Maharaj__DE_1430571eമദ്രസകള്‍ ദേശീയ താല്‍പര്യങ്ങള്‍ക്ക് എതിരാണന്നും മദ്രസകള്‍ തീവ്രവാദം പഠിപ്പിക്കുന്നുവെന്നും ബിജെപി എംപി സാക്ഷി മഹാരാജ്. യുപിയിലെ ഉന്നാവോ മണ്ഡലത്തെ പ്രതിനിധികരിക്കുന്ന മഹാരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭീകരതയുടെ ബാലപാഠങ്ങളാണ് മദ്രസകളില്‍ പഠിപ്പിക്കുന്നതെന്നും ഇത് തീവ്രവാദികളെയും ജിഹാദികളെയും സൃഷ്ടിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 26-നും ആഗസ്റ്റ്-15 നു പോലും മദ്രസകളില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തുന്നില്ലെന്നും ദേശീയതയ്ക്ക് വിരുദ്ധമായ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്‌ടെന്നും മഹാരാജ് സൂചിപ്പിച്ചു.

മുമ്പ് മദ്രസകള്‍ തീവ്രവാദ കേന്ദ്രമാണന്നും ഇവിടെ നിന്നാണ് ലൗ ജിഹാദ് വളരുന്നതെന്നും മഹാരാജ് പറഞ്ഞിരുന്നു.