ഞാനൊരു സ്ത്രീയാണ്, അതിനാല്‍ സ്തനങ്ങളുമുണ്ട്, അതുകൊണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ?: ദീപിക പദുക്കോണ്‍

single-img
15 September 2014

deepikaദീപികയുടെ വസ്ത്രധാരണത്തെ കളിയാക്കുന്ന തരത്തില്‍ ഇന്ത്യയിലെ പ്രമുഖ ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വീഡിയോയും തലക്കെട്ടും ബോളിവുഡ്‌സുന്ദരി ദീപിക പദുകോണിന്റെ കോപത്തിന് പാത്രമായി. ഞാനൊരു സ്ത്രീയാണ്, അതിനാല്‍ സ്തനങ്ങളുമുണ്ട്, നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണേ്ടാ എന്നാണ് ദീപിക ട്വിറ്ററിലൂടെ മറുപടി പറഞ്ഞത്.

2013 ല്‍ പുറത്തിറങ്ങിയ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിംഗ് ചടങ്ങിലെ ഇറങ്ങിയ കഴുത്തുള്ള നീളന്‍ ഉടുപ്പു കരിച്ച ദീപികയുടെ വീഡിയോയാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ വീണ്ടും പ്രസിദ്ധീകരിച്ചത്. ദീപികയുടെ മേനീപ്രദര്‍ശനത്തെ കളിയാക്കി അതിനു തലക്കെട്ടും നല്കിയിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കമാണ് താരം ട്വീറ്റ് ചെയ്തത്. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ലെങ്കില്‍ വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കരുതെന്നും ദീപിക ട്വീറ്റ് ചെയ്തു. താരത്തിനു പിന്തുണയുമായി ആയിരക്കണക്കിന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.