മുൻ കാലിഫോർണിയ ഗവർണർ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തി

single-img
15 September 2014

arnold-jayaഹോളിവുഡ് താരവും മുൻ കാലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗർ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയാണ് ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയത്. ജയലളിതയെപ്പറ്റി കേട്ടറിഞ്ഞ അർനോൾഡ് തനിക്ക് മുഖ്യമന്ത്രിയെ കാണണമെന്ന് ദിവസങ്ങൾക്ക് മുൻപേ മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചിരുന്നു.

 

കൂടിക്കാഴ്ച ഇരുപത് മിനിട്ട് നീണ്ടു. വിക്രം നായകനാകുന്ന ‘ഐ’ എന്ന തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് ചെന്നൈയിലെത്തിയതാണ് ഷ്വാസ്‌നെഗർ. ഇതോടൊപ്പം നടൻ സൂര്യയുമായും അർനോൾഡ് കൂടിക്കാഴ്ച നടത്തി.