അമിത ഇന്റെർനെറ്റ് ഉപയോഗത്തിൽ നിന്ന് ചൈനീസ് യുവതയെ രക്ഷിക്കാൻ ‘ബൂട്ട് ക്യാമ്പുകൾ’

single-img
15 September 2014

chaina1ലോകമെമ്പാടുമുള്ള കുട്ടികളിൽ ഇന്റെർനെറ്റിന്റെ അമിത ഉപയോഗം നാൾക്ക് നാൾ കൂടിവരുകയാണ്. ഇന്റെർനെറ്റിൽ പരതിയും ഗെയിംകളിച്ചും സമയ നഷ്ടപ്പെടുത്തുന്ന കുട്ടികളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ രക്ഷകർത്താക്കൾ വളരെ പാടുപെടാറുണ്ട്.

chainaഎന്നാൽ ചൈന തങ്ങളുടെ കുട്ടികളിൽ കൂടിവരുന്ന ഇന്റെർനെറ്റ് ഉപയോഗം കുറക്കുന്നതിനായി ഇന്റെർനെറ്റ് വിമുക്ത കേന്ദ്രങ്ങൾ തുടങ്ങി കഴിഞ്ഞു. സ്നേഹവും ശാസനയും നൽകുന്ന പട്ടാളചിട്ടയിലുള്ള ഈ കേന്ദ്രങ്ങളെ ബൂട്ട് ക്യാമ്പുകൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു.

14നും 19 നും ഇടയിൽ പ്രായമുള്ള ആൺ-പെൺ കുട്ടികളെ ബൂട്ട് ക്യാമ്പുകളിൽ എത്തിച്ച് വേണ്ട പരിചരണം നൽകുന്നത്. രാവിലെ പരേഡോടെയാണ് ഇവരുടെ ദിവസം ആരംഭിക്കുന്നത്.

chaina2പട്ടാള ചിട്ടയിലുള്ള ശിക്ഷണ നടപടികൾ, ആയാസകരമായ വ്യായാമം, ക്ലാസ്സുകൾ ഇവക്ക് പുറമെ കുട്ടികളെ കൊണ്ട് അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യിക്കുക ബാത്ത്റൂമുകൾ വൃത്തിയാക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യിക്കാറുണ്ട്.

chaina3കൂടാതെ ഇവരുടെ തലച്ചോർ സ്കാനുങ്ങിലൂടെ പഠനത്തിന് വിധേയമാക്കാറുണ്ട്.  ആറു മാസത്തെ ചികിത്സക്ക് ശേഷമാണ് കുട്ടികളെ അവരുടെ വീടുകളിലേക്ക് പറഞ്ഞയക്കുക.