തന്റെ ജന്‍മദിനം ആഘോഷിക്കരുതെന്ന് അണികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
15 September 2014

download (5)തന്റെ ജന്‍മദിനം ആഘോഷിക്കരുതെന്ന് അണികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.വെള്ളപ്പൊക്കത്തില്‍ ലക്ഷക്കണക്കിനാളുകള്‍ കാശ്മീരില്‍ ദുരിതമനുഭവിക്കുന്ന വേളയില്‍ ആണ് ഇത്. വിവിധ പരിപാടികളോടെ സെപ്റ്റംബര്‍ 17ന് മോദിയുടെ ജന്‍മനാള്‍ അണികള്‍ ആഘോഷിക്കാനിരിക്കവേയാണ് മോദിയുടെ ട്വീറ്റെത്തിയത്.

 
അതേസമയം കാശ്മീരിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ പതിമൂന്നു ദിവസത്തെ പരിശ്രമത്തിന്റെ ഫലമായി രണ്ട് ലക്ഷത്തോളംപേരെ സൈന്യവും, ദേശീയ ദുരന്തനിവാരണസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തുകയുണ്ടായി.