മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ ഇ-കാബിനറ്റ് ആന്ധ്രയില്‍ ചേര്‍ന്നു

single-img
15 September 2014

Naiduമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശില്‍ ഫയലുകളും കടലാസുകളുമില്ലാതെ മന്ത്രിസഭായോഗം ചേര്‍ന്നു. ഐപാഡുകളുമായാണ് മന്ത്രിമാര്‍ കാബിനറ്റ് യോഗത്തിനെത്തിയത്. രാജ്യത്ത് ആദ്യമായാണ് ഇ-കാബിനറ്റ് യോഗം ചേരുന്നത്. പാസ്‌വേര്‍ഡ് മുഖേനയാണ് ഓരോ മന്ത്രിമാര്‍ക്കും വിവരങ്ങളറിയാന്‍ സംവിധാനം ക്രമീകരിച്ചിരുന്നത്. മന്ത്രിസഭാ യോഗത്തിന്റെ അജണ്ടകളും മിനിട്‌സും ഐപാഡുകളിലാണ് രേഖപ്പെടുത്തിയത്. ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇ-കാബിനറ്റിന്റെ ഉദ്ദേശ്യം.