പഠിക്കുന്ന കാര്യത്തിൽ കേരളത്തിലെ പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ മുന്നിൽ

single-img
15 September 2014

mathsകൊച്ചി: കണക്കും ഭാഷ വിഷയങ്ങളും പഠിക്കുന്ന കാര്യത്തിൽ കേരളത്തിലെ പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ മുന്നിലെന്ന് എൻ.സി.ആർ.ടി.  മൂന്നാം ക്ലാസ്സു മുതൻ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ വേണ്ടിയാണ് എൻ.സി.ആർ.ടി ഈ പഠനം നടത്തിയത്. മറ്റുള്ള സംസ്ഥനങ്ങളിലെ ആൺകുട്ടികളിലും പെൺകുട്ടികളിലും നടത്തിയ പഠനത്തിൽ വലിയ വ്യത്യാസം കാണുന്നില്ല.

കേരളത്തിലെ പെൺകുട്ടികൾ കണക്കിനും ഭാഷാ വിഷയത്തിലും യഥാക്രമം 277 ഉം 268 ഉം പോയിന്റ് കരസ്ഥമാക്കിയപ്പോൾ ആൺകുട്ടികൾ 268 ഉം 261 ഉം പോയിന്റ് നേടാനേ കഴിഞ്ഞിട്ടുള്ളു. കേരളത്തിലെ കുട്ടികളുടെ ഗ്രാഹ്യ ശക്തി മറ്റുള്ള സംസ്ഥാനങ്ങളിലെ കുട്ടികളെക്കാൾ വളരെ കൂടുതലാണ്. കണക്കുകൾ ചെയ്യാനും മനസിലാക്കാനും കേരളത്തിലെ കുട്ടികൾ മുന്നിലാണ്. എന്നാൽ ഗുണനഫലം കാണുന്ന കാര്യത്തിൽ കേരളത്തിലെ കുട്ടികളുടെ പ്രകടനം വളരെ പിന്നോട്ട് പോകുന്നുണ്ട്.

എൻ.സി.ആർ.ടി പുറത്തിറക്കിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ വേണ്ടി പ്രത്യേക ക്ലാസ്സുകൾ നൽകുമെന്നും. അതിന്റെ കൂട്ടത്തിൽ തന്നെ അദ്ധ്യാപകർക്കും പരിശീലനം നൽകുമെന്ന് എസ്.എസ്.എ ഡയറക്ടർ ഇ.പി മോഹൻ ദാസ് അറിയിച്ചു.