ഇന്ത്യൻ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് നുഴഞ്ഞുകയറ്റം

single-img
15 September 2014

bbc-india-pak-border-near-jammuborderലഡാക്ക്: ഇന്ത്യൻ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് നുഴഞ്ഞുകയറ്റം. ലഡാക്കിലെ ചുമുര്‍ മേഖലയിൽ നൂറ് ഇന്ത്യന്‍ സൈനികരെ മുന്നൂറോളം ചൈനീസ് സൈനികര്‍ തടഞ്ഞുവെച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയിൽ അടിസ്ഥാന സൗകര്യമേഖലയിലേക്ക് ചൈന ആറുലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന തീരുമാനത്തിന് തൊട്ടുപുറകെയാണ് ചൈനീസ് സൈനികരുടെ പ്രകോപനം.

സെപ്റ്റംബര്‍ 11-ന് ഡെംചോക്ക് മേഖലയില്‍ ചൈനീസ് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിക്ക് 500 മീറ്റര്‍ ഉള്ളിലേക്ക് കയറി താല്‍ക്കാലിക തമ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇവരെ തടയാന്‍ 70 ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസുകാരെ നിയോഗിച്ചിരിക്കുകയാണ്.

ഈ മാസം മൂന്നാമത്തെ തവണയാണ് ലഡാക്കില്‍ നുഴഞ്ഞുകയറ്റം ഉണ്ടാകുന്നത്.