വ്യാജ വിരലടയാളം ഉപയോഗിച്ച് അച്ഛന്റെ ബാങ്ക് നിക്ഷേപം തട്ടിയെടുത്ത മകനെതിരെ പോലീസ് കേസെടുത്തു

single-img
15 September 2014

fingerprintതൃശ്ശൂര്‍: വ്യാജ വിരലടയാളം ഉപയോഗിച്ച് അച്ഛന്റെ ബാങ്ക് നിക്ഷേപം  തട്ടിയെടുത്ത മകനും കൂട്ടാളികൾക്കും എതിരെ പോലീസ് കേസെടുത്തു.

മാടക്കത്തറ വെള്ളാനിക്കര സ്വദേശി അച്യുതന്‍ വെള്ളാനിക്കര സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണമാണ് മകന്‍ നന്ദകുമാര്‍ തട്ടിയെടുത്തത്.  നന്ദകുമാറിനൊപ്പം ബാങ്ക് ജീവനക്കാരായ പി.വി. വിജയലക്ഷ്മി, സീത, രാജലക്ഷ്മി എന്നിവര്‍ക്കെതിരെയും മണ്ണുത്തി പോലീസ കേസെടുത്തു. പണം തട്ടിയെടുക്കാന്‍ നന്ദകുമാറിനെ സഹായിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഭാര്യ അമ്മിണി പെണ്‍ മക്കളായ ഗിരിജ, ചന്ദ്രവല്ലി, വിജയകുമാരി എന്നിവരെ നോമിനികളാക്കിയാണ് അച്യുതന്‍ ബാങ്കില്‍ 379000 നിക്ഷേപിച്ചിരുന്നത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ അച്യുതന്റെ വിരലടയാളം ഉപയോഗിച്ച് വ്യാജരേഖ ചമച്ചാണ് നന്ദകുമാര്‍ പണം തട്ടിയെടുത്തതെന്ന പെണ്‍മക്കൾ പരാതിയിൽ പറയുന്നു.

പണം നിക്ഷേപിച്ച് അച്യുതന്‍ 2012 ജൂലായ് 6 നും ഭാര്യ രമണി 2013 ഡിസംബര്‍ 20 നും മരണപ്പെട്ടിരുന്നു.