ഗോവധം ചെയ്യുന്നവരുടെ പണം തീവ്രവാദത്തിനായി ഉപയോഗിക്കുന്നതായി കേന്ദ്രമന്ത്രി മനേക ഗാന്ധി

single-img
15 September 2014

manekaGandhi1ഗോവധം ചെയ്യുന്നവരുടെ പണം തീവ്രവാദത്തിനായി ഉപയോഗിക്കുന്നതായി കേന്ദ്രമന്ത്രി മനേക ഗാന്ധി. ഗോവധത്തിലൂടെ ലഭിക്കുന്ന പണം ബോംബ് നിർമ്മാണത്തിനും മറ്റ് തീവ്രവാദ പ്രവർത്തങ്ങൾക്കും ഉപയോഗിക്കുന്നുണ്ടെന്ന് മനേക ഗാന്ധി അഭിപ്രായപ്പെട്ടു. പാലുതരുന്ന ജീവികളെ കൊല്ലുന്നത് ഇന്ത്യയിൽ കച്ചവടമായി കഴിഞ്ഞു. ഇതിൽ നിന്നും ലഭിക്കുന്ന പണം തീവ്രവാദത്തിന് ഉപയോഗിക്കുകയും ഒടുവിൽ അത് നമ്മളെ തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു.

എന്തിനാണ് നാം ഇത് അനുവദിക്കുന്നത്? മനേക ഗാന്ധി ചോദിക്കുന്നു. ചൈനയെക്കാൾ മൃഗങ്ങളെ വധിക്കുന്നത് ഇപ്പോൾ ഇന്ത്യയിലാണ്. ഈ മാംസം ബംഗ്ലാദേശിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമാണ് കയറ്റി അയക്കുന്നത്. ഇത് മതപരമല്ല മറിച്ച് പണമാണ് കാരണം.

അറവുകാരൻ മുസല്മാനയിരിക്കാം പക്ഷേ പശുവിനെ കൊണ്ട് പോകുന്നവരും പശുവിന്റെ ഉടമസ്ഥരും ഹിന്ദുക്കളും അമുസ്ലീംഗളും ആണ്. ഇതിന് വർഗ്ഗീയതയുമായി ഒരു ബന്ധവുമില്ല, എന്നാൽ ഇത് കച്ചവടത്തിന്റേയും പണത്തിൻ മേലുള്ള അത്യാഗ്രഹവുമാണെന്ന് മനേക ഗാന്ധി പറഞ്ഞു.