ടുജി കേസില്‍ രഞ്ജിത് സിന്‍ഹയുടെ സന്ദര്‍ശക ഡയറി സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു

single-img
15 September 2014

renjith-sinhaടുജി കേസില്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ വീട്ടിലെ സന്ദര്‍ശക ഡയറി ഹാജരാക്കണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഡയറി ആരാണ് നല്കിയതെന്ന് വ്യക്തമാക്കണം. മുദ്രവച്ച കവറില്‍ ഡയറി കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സിന്‍ഹയ്‌ക്കെതിരായ ടുജി കേസിലെ ഹര്‍ജിയില്‍ വാദം കേള്‍ക്കെയാണ് കോടതിയുടെ നിര്‍ദേശം. കേസ് പരിഗണിക്കുന്നത് കോടതി 22-ാം തീയതിയിലേക്ക്് മാറ്റിവച്ചു.