മംഗള്‍യാന്‍ ചൊവ്വയിലെത്താന്‍ ഇനി 10 ദിവസം

single-img
14 September 2014

download (3)ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ പദ്ധതിയായ മംഗള്‍യാന്‍ ചൊവ്വയിലെത്താന്‍ ഇനി 10 ദിവസം കൂടി . ചൊവ്വാ ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ പ്രവേശനത്തിനുള്ള കമാന്റ് ശാസ്ത്രജ്ഞര്‍ ഇന്ന് നല്‍കും. ഇതുവരെ പദ്ധതിയിലെ എല്ലാ കാര്യങ്ങളും കൃത്യമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

 

ഇന്ത്യയുടെ മംഗള്‍യാന്‍ പദ്ധതിയിലെ ഏറ്റവും നിര്‍ണായകമായ ഘട്ടം ഈ മാസം 24 നാണ് നടക്കുന്നത്. അന്ന് പേടകം സൗര കേന്ദ്ര ഭ്രമണപഥത്തില്‍ നിന്ന് ചൊവ്വ കേന്ദ്രമായ ഭ്രമണപഥത്തിലേക്ക് മാറും. അതിന് പേടകത്തിന്റെ വേഗത കുറയ്‌ക്കേണ്ടതുണ്ട്. പേടകത്തിനുള്ളിലെ ലാം എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇത് സാധ്യമാക്കേണ്ടത്.

 

ഇതിനുള്ള കമാന്റാണ് ശാസ്ത്രജ്ഞര്‍ ഇന്ന് നല്‍കുന്നത്. സെപ്റ്റംബര്‍ 24 ന് എഞ്ചിന്‍ 24 മിനിറ്റ് പ്രവര്‍ത്തിപ്പിക്കാനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം. ഇതിന് രണ്ട് ദിവസം മുന്‍പ് 22 ന് ഇതിന്റെ ഒരു ട്രയലും നടത്തിയേക്കും.

 

ലാം എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാനായില്ലെങ്കില്‍ പ്ലാന്‍ ബി എന്നൊരു രക്ഷാപ്രവര്‍ത്തന പദ്ധതിയും ഐഎസ്ആര്‍ഒ ഒരുക്കിയിട്ടുണ്ട്. എല്ലാം കൃത്യമായി നടന്നാല്‍ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വാ പര്യവേഷണ പദ്ധതി വിജയിപ്പിക്കുന്ന ആദ്യരാജ്യമാകാന്‍ ഇന്ത്യക്കാകും.