മനോജ് വധക്കേസില്‍ വിക്രമനെ വിദഗ്ധപരിശോധനയ്ക്ക് വിധേയനാക്കും

single-img
13 September 2014

2014sept07vikaramanകതിരൂര്‍ മനോജ് വധക്കേസില്‍ കീഴടങ്ങിയ മുഖ്യപ്രതി വിക്രമനെ വിദഗ്ധപരിശോധനയ്ക്കു വിധേയനാക്കും. കൈയിലും വയറ്റിലും കണെ്ടത്തിയ പൊള്ളലേറ്റ പാടുകള്‍ പരിശോധിക്കുന്നതിനായാണ് ഇത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചാണ് വൈദ്യപരിശോധന. തന്റെ ദേഹത്തുള്ള പരിക്കുകള്‍ ബോംബെറിഞ്ഞപ്പോള്‍ ചീളുകള്‍ തറച്ചുകയറി ഉണ്ടായതാണെന്നും വിക്രമന്‍ മൊഴി നല്കിയിരുന്നു. പരിക്കുകള്‍ സാരമുള്ളതായിരുന്നില്ല. ഒളിവില്‍ കഴിഞ്ഞ സ്ഥലത്തുവച്ചു പരിക്കിനു സ്വയം ചികിത്സ നടത്തുകയായിരുന്നുവെന്നും വിക്രമന്‍ പറഞ്ഞു.