ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര്‍ കൊല്ലപ്പെട്ടു

single-img
13 September 2014

download (2)ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര്‍ കൊല്ലപ്പെട്ടു. ജുയല്‍ഗഢിന് സമീപം 300 അടി താഴ്ചയിലേക്ക് മറിഞ്ഞ ബസ്സില്‍ 33 യാത്രക്കാരാണുണ്ടായിരുന്നത്. ഹരിദ്വാറില്‍ നിന്ന് കര്‍ണപ്രയാഗിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. അപകടത്തിൽ  രക്ഷപെടുത്തിയ 17 പേരെ ആശുപത്രിയിലേക്ക് മാറ്റി.