ടെന്നീസ്‌ താരം സാനിയ മിര്‍സ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കും

single-img
13 September 2014

mirza_650_091214061823ടെന്നീസ്‌ താരം സാനിയ മിര്‍സ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കും. ഇതിനായി സാനിയ സമ്മതിച്ചുവെന്ന് ഇന്ത്യന്‍ ടെന്നീസ്‌ അസോസിയേഷൻ അറിയിച്ചു‌. യു.എസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം നേടിയ സാനിയ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു.

 
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സാനിയ നിലപാട് മാറ്റിയതെന്നാണ് സൂചന.വെള്ളിയാഴ്ച രാവിലെ രാഷ്ട്രപതി പ്രണബ് മുഖർജിയെയും സാനിയ സന്ദർശിച്ചിരുന്നു. യു.എസ് ഓപ്പണിൽ വിജയിച്ച സാനിയയ്ക്ക് രാഷ്ട്രപതി അഭിനന്ദനങ്ങൾ അറിയിച്ചു.

 
രാജ്യത്തിന് അഭിമാനമായ നേട്ടമാണ് സാനിയ കൈവരിച്ചിരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു.ഏഷ്യന്‍ ഗെയിംസിന്‌ ശേഷം സാനിയ സെപ്‌റ്റംബര്‍ 20ന്‌ നടക്കുന്ന ചൈന ഓപ്പണില്‍ പങ്കെടുക്കും. ലിയാണ്ടര്‍ പേസ്‌, രോഹന്‍ ബൊപ്പണ്ണ, സോംദേവ്‌ ദേവ്വര്‍മ്മന്‍ എന്നീ താരങ്ങളും ഏഷ്യന്‍ ഗെയിംസില്‍ നിന്ന്‌ പിന്‍മാറിയിരുന്നു.നേരത്തെ പ്രാഫഷണല്‍ മത്സരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്‌ വേണ്ടി ഏഷ്യന്‍ ഗെയിംസില്‍ നിന്ന്‌ പിന്‍മാറുന്നതായി നേരത്തെ സാനിയ പ്രഖ്യാപിച്ചിരുന്നു.