സര്‍ക്കാര്‍ വാക്കുപാലിക്കുന്നില്ല; ലിബിയയില്‍ നിന്നു മടങ്ങിയെത്തിയ നഴ്‌സുമാര്‍ സമരത്തിലേക്ക്

single-img
13 September 2014

12TH_NURSES_1997331fസര്‍ക്കാര്‍ വാക്കു പാലിക്കുന്നില്ലെന്ന് ആരോപിച്ച് ലിബിയയില്‍ നിന്ന് മടങ്ങിയെത്തിയ മലയാളി നഴ്‌സുമാര്‍ സമരത്തിലേക്ക്. ശമ്പളക്കുടിശികയും ജോലിയും നല്കുമെന്ന വാക്ക് സര്‍ക്കാര്‍ പാലിച്ചില്ലെന്നും അതിനാല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുമെന്നും നഴ്‌സുമാര്‍ അറിയിച്ചു. ആഭ്യന്തരകലാപം രൂക്ഷമായ ലിബിയയില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ജോലിയും ശമ്പളക്കുടിശികയും നല്കുമെന്നാണ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നത്‌