ബിഹാറിൽ ക്ഷേത്രത്തിൽ വിളബിയ ആഹാരം കഴിച്ച് 95 പേർ ആശുപത്രിയിലായി

single-img
13 September 2014

downloadബിഹാറിൽ ഒരു ക്ഷേത്രത്തിൽ വിളബിയ ആഹാരം കഴിച്ച് കുട്ടികളടക്കം 95 പേർ ആശുപത്രിയിലായി.
പ്രസാദം കഴിച്ചതിനെ തുടർന്ന് ഭക്തർക്ക് വയറു വേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ധർഭംഗാ ജില്ലയിലെ ബഹാദുർപൂർ ബ്ളോക്കിലെ ഒരു ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ധർഭംഗാ മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ച ഇവരിൽ 20 പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.