മാവോയിസ്റ്റെന്ന് സംശയിക്കുന്ന മൂന്ന് പേർ സുരക്ഷാ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു

single-img
13 September 2014

Maoists2റാഞ്ചി: മാവോയിസ്റ്റെന്ന് സംശയിക്കുന്ന മൂന്ന് പേർ സുരക്ഷാ സൈനികരുടെ വെടിയേറ്റ് മരിച്ചു. മാവോയിസ്റ്റുകൾ ആദ്യം സുരക്ഷാസൈന്യത്തിന് നേരെ വെടിവെക്കുകയായിരുന്നു. തുടർന്നുള്ള പോരാട്ടത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. സൈന്യത്തിന്റെ തിരച്ചിലിൽ മൂന്ന് പേരുടെ മൃതശരീരവും ആയുധങ്ങളും കണ്ടെത്തി. പ്രദേശത്ത് സി.ആർ.പി.എഫ് ക്യാമ്പ് ചെയ്യുന്നുണ്ട്.