ബ്രിട്ടണിൽ വനിതാ രോഗികളുടെ വസ്ത്രം ഊരി പരിശോധിച്ച പാകിസ്ഥാനി ഡോക്ടർക്കെതിരെ കേസ്

single-img
13 September 2014

doctorബ്രിട്ടണിൽ വനിതാ രോഗികളുടെ അനുവാദം കൂടാതെ വസ്ത്രം ഊരി പരിശോധിച്ച പാകിസ്ഥാനി ഡോക്ടർക്കെതിരെ കേസ് എടുത്ത് വിചാരണ ആരംഭിച്ചു. 50 കാരനായ ന്യൂറോ സർജൻ നഫീസ് ഹമിദാണ് പ്രതി.  22നും 66നും മധ്യേപ്രായമുള്ള 10ഓളം സ്ത്രീകളുടെ പരാതിയെ തുടർന്നാണ് ഡോക്ടർ ഹമിദിനെതിരെ കേസ് എടുത്തത്. ബെർമിങ്ങ്ഹാം കോടതിയിലാണ് ഡോക്ടർക്കെതിരെ വിചാരണ നടക്കുന്നത്.

സ്ത്രീകളുടെ വസ്ത്രമൂരി പരിശോധിക്കുന്ന കൂട്ടത്തിൽ ഇവരുടെ നഗ്നതയെ പറ്റി ലൈഗികചുവയോടെ സംസാരിക്കുകയും, കൂടാതെ ഒരു രോഗിയോട് ലൈഗികമായി ബന്ധപ്പെടാൻ ഡോക്ടർ ആവശ്യപ്പെട്ടതായും പ്രോസിക്യൂഷൻ ആരോപിച്ചു. ഹമീദ് തന്റെ തൊഴിലിന് നിരക്കാത്ത പ്രവർത്തിയാണ് ചെയ്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തനിക്ക് എതിരെയുള്ള ആരോപണങ്ങൾ ഡോക്ടർ നിഷേധിച്ചിട്ടുണ്ട്.

ഡോ.നഫീസ് ഹമിദ് മുറിയിൽ ആരുമില്ലാത്ത നേരത്താണ് ഈ പ്രവർത്തി ചെയ്തതെന്ന് രോഗികൾ പരാതിയിൽ പറയുന്നുണ്ട്. സംഭവം നടന്നത് 2009നും 2013നും ഇടയിൽ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ വെച്ചാണ്.