വികലാംഗ സംവരണം ഉദ്യോഗക്കയറ്റത്തിലടക്കം നടപ്പാക്കണം : സുപ്രീംകോടതി

single-img
12 September 2014

download (15)വികലാംഗ സംവരണം ഉദ്യോഗക്കയറ്റത്തിലടക്കം നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത് നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാരിന് മടി എന്താണെന്നും കോടതി ചോദിച്ചു. വികലാംഗ സംവരണം സ്ഥാനക്കയറ്റത്തിലടക്കം നടപ്പാക്കണമെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെയാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. നിയമനഘട്ടത്തിൽ മാത്രമെ സംവരണം നൽകാനാവു എന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. എന്നാൽ കേന്ദ്രത്തിന്റെ നിലപാട് സുപ്രീംകോടതി തള്ളി.