കടല്‍ക്കൊലകേസ്: ഇറ്റാലിയന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

single-img
12 September 2014

download (11)കടല്‍ക്കൊലകേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികനെ വിട്ടയക്കമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.നാവികരില്‍ ഒരാളായ സാല്‍വത്തോറ ജിറോമിന് മസ്തിഷ്‌കാഘാതം സംഭവിച്ചുവെന്നും ഗുരുതരാവസ്ഥയില്‍ ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇറ്റലി കോടതിയെ അറിയിച്ചിരുന്നു.

 

ഈ സാഹചര്യത്തില്‍ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടു പോകാന്‍ അനുവദിക്കണമെന്നാണ് ഇറ്റലിയുടെ ആവശ്യം. എന്നാല്‍, നാവികനെ വിട്ടയക്കരുതെന്നാവശ്യപ്പെട്ട് സെന്റ് ആന്റണീസ് ബോട്ടുടമ ഫ്രഡി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.