സിപിഎം വനിതാ പ്രവര്‍ത്തകരെ പാര്‍ട്ടി അണികളെ വിട്ട്‌ ബലാത്സംഗം ചെയ്യിക്കുമെന്ന തപസ്‌ പാലിന്റെ പ്രസ്‌ഥാവനയിൽ കേസെടുക്കാത്തത്‌ ദൗര്‍ഭാഗ്യകരമെന്ന്‌ കൊല്‍ക്കത്ത ഹൈക്കോടതി

single-img
12 September 2014

1410517435_1410517435_thapasകൊല്‍ക്കത്ത സിപിഎം വനിതാ പ്രവര്‍ത്തകരെ പാര്‍ട്ടി അണികളെ വിട്ട്‌ ബലാത്സംഗം ചെയ്യിക്കുമെന്ന വിവാദ പ്രസ്‌ഥാവന നടത്തിയ തുണമുല്‍ എംപി തപസ്‌ പാലിനെതിരെ കേസെടുക്കാത്തത്‌ ദൗര്‍ഭാഗ്യകരമെന്ന്‌ കൊല്‍ക്കത്ത ഹൈക്കോടതി.

 

എംപിക്കെതിരെ പോലീസ്‌ നടപടി സ്വീകരിക്കാത്തത്‌ ദൗര്‍ഭാഗ്യകരമാണെന്ന്‌ കോടതി നിരീക്ഷിച്ചു. ജനപ്രതിനിധികള്‍ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങളും മര്യാദകളും പാലിക്കാത്ത തപസ്‌ പാലിനെതിരെ കേസെടുക്കുന്നതില്‍ നിയമ തടസമില്ലെന്നും കോടതി വ്യക്‌തമാക്കി.

 
നേരത്തെ കഴിഞ്ഞ ജൂലൈയിലായരുന്നു തപസ്‌ പാലിന്റെ വിവാദ പ്രസ്‌താവന. സിപിഎം പ്രവര്‍ത്തകരായ സ്‌ത്രീകളെ ബലാത്സംഗം ചെയ്യിക്കുമെന്നും സിപിഎം പ്രവര്‍ത്തകരെ കൊല്ലുമെന്നുമായിരുന്നു പ്രസ്‌താവന. പ്രസ്‌താവന വിവാദമായതോടെ തപസ്‌ പാല്‍ ഖേദപ്രകടനം നടത്തിയിരുന്നു.