കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഓസ്‌കാര്‍ പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കോടതി

single-img
12 September 2014

pistoകാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ബ്ലേഡ് റണ്ണര്‍ ഓസ്‌കാര്‍ പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പിസ്റ്റോറിയസ് അബദ്ധത്തിലാണ് കുമുകിയെ കൊലപ്പെടുത്തിയതെന്ന് കോടതി  കണ്ടെത്തി. കഴിഞ്ഞ ദിവസം പിസ്റ്റോറിയസ് ആസൂത്രിതമായല്ല കൊലനടത്തിയതെന്ന്  കോടതി കണ്ടെത്തിയിരുന്നു.

മനപൂര്‍വമല്ല കൊലപാതകമെന്ന് തെളിഞ്ഞതോടെ പിസ്റ്റോറിയസ് ജീവപര്യന്ത്യം ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പിസ്റ്റോറിയസിന് 15 വര്‍ഷം വരെ തടവ് ലഭിച്ചേക്കാം. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിയെന്നു കരുതിയാണ് റീവയെ വെടിവെച്ചതെന്ന പിസ്റ്റോറിയസിന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി 14 ന് വാലെന്റൈന്‍ ദിനത്തിലാണ് പിസ്റ്റോറിയസിന്റെ വസതിയില്‍ റീവയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.