കശ്മീര്‍ പ്രളയം: 7 ദിവസം പ്രായമായ കുഞ്ഞിനെ സൈന്യം രക്ഷപ്പെടുത്തി

single-img
12 September 2014

BABY-6YO9Rവെള്ളപ്പൊക്കത്തില്‍ വീട്ടില്‍ കുടുങ്ങിപ്പോയ ഏഴു ദിവസം പ്രായമായ കുഞ്ഞിനെ സൈനികര്‍ രക്ഷപ്പെടുത്തി. ശ്രീനഗറിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുകയായിരുന്ന സൈനികര്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് രക്ഷയ്ക്ക് എത്തുകയായിരുന്നു.

വീടിനുള്ളിലെ ഉയര്‍ന്ന സ്ഥലത്ത് അമ്മയോടൊപ്പം രക്ഷതേടിയിരിക്കുകയായിരുന്നു സൈനികരെത്തുമ്പോള്‍.ജനലിലൂടെ വീടിനുള്ളില്‍ കയറിയ സൈനികര്‍ കുട്ടിയുടെ അടുക്കലെത്തി ബ്ളാങ്കറ്റില്‍ പൊതിഞ്ഞ് പുറത്തെത്തിക്കുകയായിരുന്നു.

സൈനികര്‍ കൈമാറി കുട്ടിയെ സുരക്ഷിതസ്ഥാനത്തെത്തിച്ചു. ഇന്നത്തെ ഏറ്റവും അഭിമാനകരമായ രക്ഷപ്പെടുത്തലെന്ന് സംഘത്തിലെ ഒരു സൈനികന്‍ പ്രതികരിച്ചു.

വെള്ളപ്പൊക്കത്തില്‍ ഇതുവരെ 220 പേര്‍ കൊല്ലപ്പെട്ടിരുന്നു. ദേശീയ ദുരന്ത നിവരാണ സൈന്യവും സന്നദ്ധ സംഘവും ചേര്‍ന്ന് 95,000 ല്‍ കുടുതല്‍ പേരെ രക്ഷപ്പെടുത്തി.