വീട്ടമ്മയുടെ അഭ്യർഥന കള്ളന്മാർ കേട്ടു;അടിച്ചു മാറ്റിയ പേഴ്സിലുള്ള ഡ്രൈവിങ്ങ് ലൈസൻസ് തിരിച്ചു നൽകി

single-img
12 September 2014

suspect-clipart-clipart2കുഞ്ചിത്തണ്ണി:വീട്ടമ്മയുടെ കൈയ്യിൽ നിന്ന് മോഷ്ടിച്ച പേഴ്സിലുണ്ടായിരുന്ന ഡ്രൈവിങ്ങ് ലൈസൻസ് വീട്ടമ്മയുടെ അഭ്യർഥന മാനിച്ച് കള്ളന്മാർ തപാൽ പെട്ടിയിൽ നിക്ഷേപിച്ചു.വീട്ടിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാനക്കാരാണു വീട്ടമ്മയുടെ പേഴ്സും മോഷ്ടിച്ച് കടന്നത്.

മോഷണം പോയതറിഞ്ഞ് വീട്ടമ്മ കള്ളന്മാരുടെ ഫോണിൽ വിളിക്കുക ആയിരുന്നു.പണം എടുത്തുകൊള്ളാനും പകരം ഡ്രൈവിങ്ങ് ലൈസൻസ് തിരികെ നൽകാനും ഇവരോട് വീട്ടമ്മ പറഞ്ഞു.തുടർന്ന് കുഞ്ചിത്തണ്ണി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പോസ്‌റ്റോഫീസിലെ തപാല്‍പ്പെട്ടിയില്‍ ലൈസന്‍സ്‌ നിക്ഷേപിക്കുകയായിരുന്നു. പഴ്‌സില്‍ എ.ടി.എം കാര്‍ഡ്‌. പണം,ഡ്രൈവിംഗ്‌ ലൈസന്‍സ്‌ എന്നിവയാണ്‌ ഉണ്ടായിരുന്നത്