സിഗരറ്റ് വാങ്ങിനല്‍കാത്തതിന് കൗമാരക്കാരനെ കൊലപ്പെടുത്തി

single-img
12 September 2014

12092014_teenagerkilledസിഗരറ്റ് വാങ്ങിനല്‍കാത്തതിന് കൗമാരക്കാരനെ നാലുപേര്‍ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. രഞ്ജന്‍ എന്ന 16 വയസുകാരനാണ് കൊല്ലപ്പെട്ടത്. ഡല്‍ഹി ഭരത് നഗറിനു സമീപമാണ് സംഭവം.

ട്യൂഷന്‍ പഠനം കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ബാലനെ സമീപത്തെ ചില മദ്യപന്മാര്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി. സിഗരറ്റ് വങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രായപൂര്‍ത്തിയകാത്തതിനാല്‍ തനിക്കു കടയില്‍ നിന്നു സിഗരറ്റ് ലഭിക്കില്ല ബാലന്‍ എന്നു പറഞ്ഞു. ഇതില്‍ പ്രകോപിതരായ മദ്യപസംഘം ബാലനെ മര്‍ദിച്ചു വയറ്റില്‍ കത്തി കൂത്തിയിറക്കിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ചേരയൊലിച്ചു കിടന്ന ബാലനെ കണ്ട നാട്ടുകാരാണ് പോലിസില്‍ വിവരം അറിയിച്ചത്.