പ്രണയവിവാഹം കഴിഞ്ഞ് ഒരുമാസം;ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

single-img
12 September 2014

1002464 (1)പ്രണയം വിവാഹം കഴിഞ്ഞ് ഒരുമാസം തികയും മുൻപേ ഭാര്യയെ വെട്ടിക്കൊലപ്പെറ്റുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ.കാരിക്കൽ തോണ്ടലിൽ വീട്ടിൽ സുരാജ്(22) ആണു ഭാര്യ അഞ്ജു(21) വിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.പരുക്കേറ്റ അഞ്ജു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണു

ഭിന്നജാതിയില്‍പ്പെട്ട സുരാജും അഞ്ജുവും ഒരു വര്‍ഷം മുന്‍പാണ് പരിചയപ്പെട്ടത്. വിവാഹിതരായി സുരാജിന്റെ വീട്ടില്‍ താമസം തുടര്‍ന്നെങ്കിലും ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സുരാജ് അഞ്ജുവിനെ വെട്ടുകത്തി ഉപയോഗിച്ചു വെട്ടുകയുമായിരുന്നു. കുതറി മാറി ഓടിയതിനാലാണ് അഞ്ജു രക്ഷപ്പെട്ടത്.

അഞ്ജുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് സുരാജിനെ കസ്റ്റഡിയിലെടുത്തു. ഭാര്യയെ വെട്ടുന്നതിനു മുന്‍പ് വീട്ടിലെ നായയെയും സുരാജ് വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു.