താന്‍ കൊച്ചി എ.സി.പി അല്ല; ഹൈദരാബാദില്‍ ഐ.പി.എസ് ട്രെയിനിയാണെന്ന് മെറിന്‍ ജോസഫ്

single-img
11 September 2014

Merinപുതിയ കൊച്ചി എ.സി.പി മെറിന്‍ ജോസഫിന് ആശംസകളുമായി പോസ്റ്റിട്ടവരെ ഇളിഭ്യരാക്കി സാക്ഷാല്‍ മെറിന്‍ തന്നെ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. മലയാളിയായ ഐപിഎസ് ട്രെയിനിയായ മെറിന്‍ ജോസഫിനെയാണ് ഫേസ്ബുക്കിലൂടെ കൊച്ചിയിലെ അസിസ്റ്റന്റ് കമ്മീഷണറാക്കി മാറ്റിയത്. അത് വൈറലായതോടെ താന്‍ ഹൈദരാബാദില്‍ ട്രെയിനിംഗിലാണെന്നും കൊച്ചി എസിപി അല്ലെന്നുമാണ് മെറിന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

മെറിന്‍ കൊച്ചിയില്‍ അസിസ്റ്റന്റ് കമ്മീഷണറായേക്കുമെന്ന സൂചന നല്‍കിയ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പിന്‍പറ്റിയാണ് അവരെ എ.സി.പി ആയിതന്നെ ആരാധകര്‍ അവരോധിച്ചത്. മെറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലുള്ള ചിത്രങ്ങളും സ്റ്റാറ്റസും കണ്ടാണ് ഇവര്‍ കൊച്ചി എസിപി ആകാന്‍ പോകുന്നു എന്ന വാര്‍ത്ത പരന്നത്. പരിശീലനം കഴിഞ്ഞാല്‍ മലായാളിയായ മൂന്നാമത്തെ ഐപിഎസ് ഉദ്യോഗസ്ഥയായി മാറുമെന്ന ഊഹങ്ങള്‍ക്കിടയിലാണ് ആരാധകര്‍ മെറിനെ കൊച്ചി എ.സി.പി ആക്കിയത്.

മെറിന്‍ ജോസഫിന്റെ ‘എ.സി.പി’ ചിത്രങ്ങള്‍ ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലടക്കം പ്രചരിച്ചതോടെയാണ് വിശദീകരണവുമായി മെറിന്‍ രംഗത്തെത്തിയത്. 2012ല്‍ ആദ്യ ശ്രമത്തില്‍ തന്നെ തിരുവനന്തപുരം സ്വദേശിയായ മെറിന്‍ ജോസഫ് ഐപിഎസ് നേടുകയായിരുന്നു. ശ്രീലേഖയ്ക്കും സന്ധ്യയ്ക്കും ശേഷം കേരള കേഡറില്‍ ഐപിഎസ് നേടുന്ന മൂന്നാമത്തെ മലയാളി വനിതയെന്ന ബഹുമതി പരിശീലനം പൂര്‍ത്തിയാകുന്നതോടെമെറിന്‍ ജോസഫിന് സ്വന്തമാക്കും.

merinn