കാശ്മീരില്‍ പ്രളയബാധിത പ്രദേശത്ത് സ്വജീവന്‍ വകവയ്ക്കതെയുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം

single-img
11 September 2014

Army 4

ജമ്മു കാശ്മീരില്‍ പ്രളയബാധിത പ്രദേശത്ത് പ്രതികൂലമായ കാലവസ്ഥയെ മറികടന്ന് ഇന്ത്യന്‍ സൈന്യം രാവും പകലുമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങളിലാണ്. ഇതുവരെയായി ഒരു ലക്ഷത്തിലധികം പേരെ ജമ്മു കാശ്മീരില്‍ നിന്ന് ഇന്ത്യന്‍ സേന രക്ഷിച്ചതായി സൈനിക വൃത്തങ്ങള്‍ വെളിെപ്പടുത്തി. കാശ്മീരില്‍ 18 ദുരിതാശ്വാസ ക്യാമ്പുകള്‍ സൈന്യം തുറന്നിട്ടുണ്ട്.

പ്രളയത്തില്‍ കുടുങ്ങിയ 28 അംഗ പാകിസ്താന്‍ ഗോള്‍ഫ് ടീമിനേയും നേപ്പാള്‍ അമ്പാസിഡറേയും ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി. ശ്രീനഗറില്‍ മാത്രം ഇരുപത്തയ്യായിരത്തോളം പട്ടാളക്കാരെയാണ് രക്ഷാപ്രവര്‍ത്തിന് വിന്യസിച്ചിട്ടുള്ളത്. ജമ്മു മേഖലയില്‍ എണ്ണായിരത്തോളം സൈനികരെയും വിന്യസിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ ആര്‍മിയുടെ 79 ഹെലിക്കോപ്റ്ററുകളാണ് ഏര്‍പ്പെട്ടിട്ടുള്ളത്.

കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കാനായി ശ്രീനഗറിലെത്തിയിട്ടുണ്ട്. പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കായി 1.5 ലക്ഷം ലിറ്റര്‍ വെള്ളവും 2.6 ടണ്‍ ബിസ്‌കറ്റും കുട്ടകള്‍ക്കുള്ള 7 ടണ്‍ ഭക്ഷണവും 2800 ഭക്ഷണപ്പൊതികളും വിതരണം ചെയ്തതായി സൈനിക വക്താവ് വെളിപ്പെടുത്തി.

Army 17 Army 16 Army 15 Army 14 Army 13 Army 12 Army 11 Army 10 Army 9 Army 8 Army 7 Army 6 Army 5 Army 3 Army 2 Army 1