എച്ച്എംടികമ്പനിയുടെ വാച്ച് നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം?

single-img
11 September 2014

 

sonaModഎച്ച്.എം.ടി വാച്ച് നിർമ്മാണം നിർത്താൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോർട്ട്‌ . 2000 മുതല്‍ തുടര്‍ച്ചയായ നഷ്ടമാണ് പൊതുമേഖലാസ്ഥാപനമായ എച്ച്.എം.ടിക്ക് വാച്ച് നിര്‍മ്മാണം മൂലം ഉണ്ടാകുന്നത്. ഇതോടെ എച്ച്എംടികമ്പനിയുടെ വാച്ച് നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായാണ് ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 
2012-13 സാമ്പത്തിക വര്‍ഷത്തില്‍ എച്ച്.എം.ടി വാച്ച് 242 കോടി രൂപയാണ് നഷ്ടം ഉണ്ടാക്കിയത്. സര്‍ക്കാറിന് തന്നെ എച്ച്.എം.ടി വാച്ച് 694 കോടി കടം അടയ്ക്കാനുണ്ട്. അതേസമയം ഇന്ത്യയിലെ തലമുറകളുടെ ഏറ്റവും പ്രിയപ്പെട്ട വാച്ച് ബ്രാന്റായിരുന്നു എച്ച്.എം.ടി. 1961 ല്‍ ജപ്പാനിലെ സിറ്റിസണ്‍ വാച്ച് കമ്പനിയുമായി സഹകരിച്ചാണ് എച്ച്.എം.ടി വാച്ച് നിര്‍മ്മാണം തുടങ്ങിയത്.എന്നാൽ വാച്ച് നിര്‍മ്മാണം അവസാനിപ്പിക്കുന്നതോടെ 1,105 പേര്‍ക്ക് തോഴില്‍ നഷ്ടം സംഭവിക്കും.