ആധാറില്ലാത്ത ദൈവങ്ങളില്‍ ഇനി ഹനുമാന്‍ ഉള്‍പ്പെടില്ല; ഹനുമാനും ആധാര്‍

single-img
11 September 2014

hanumanഹനുമാനും ആധാറായി. ആധാറില്ലാത്ത ദൈവങ്ങളില്‍ ഇനി ഹനുമാന്‍ ഉപ്പെടില്ല. സിക്കാര്‍ ജില്ലയില്‍ ഹനുമാന്റെ പേരില്‍ വന്ന ആധാര്‍ കാര്‍ഡ് പോസ്റ്റുമാന്‍ അഡ്രസ്സ് കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടിയതിനേ തുടര്‍ന്നാണ് പൊട്ടിച്ചു നോക്കിയത്. പേര് ഞെട്ടിച്ചതു പോലെ തന്നെ ഫോട്ടോയും പോസ്റ്റുമാനെ ഞെട്ടിച്ചു. ഹനുമാന്റെ കിരീടം വച്ച ഫോട്ടോ.

ഹനുമാന്‍ജി, വാര്‍ഡ് നമ്പര്‍-6, ദന്തരാംഗഡ് പഞ്ചായത്ത് സമിതി, സിക്കര്‍ ജില്ല എന്ന് അഡ്രസ്സാണ് ഇതിലുള്ളത്. എന്തായാലും പോസ്റ്റുമാന്‍ ആ അഡ്രസ്സും കൊണ്ടു നടക്കുകയാണ്.