പണത്തിനായി മലയാളി പെൺകുട്ടികൾ അണ്ഡ വില്പന നടത്തുന്നു

single-img
11 September 2014

OVERYജീവിതം അടിപൊളിക്കാൻ വേണ്ടി മലയാളി പെൺകുട്ടികൾ അണ്ഡ വില്പന നടത്തി പണമുണ്ടാക്കുന്നതായി പുതിയ റിപ്പോർട്ട്. ആദ്യമൊക്കെ കേരളത്തിലെ മെട്രോ നഗരങ്ങളിലെ പെൺകുട്ടികളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന അണ്ഡ വില്പന.  ഇന്ന് ഇപ്പോൾ മിക്ക ജില്ലകളിലെ പെൺകുട്ടികൾ അണ്ഡ വില്പന നടത്തുന്ന  തായി പറയപ്പെടുന്നു. 5000 രൂപ മുതൽ 10000 രൂപവരെയാണ് അണ്ഡ വില്പന നടത്തുമ്പോൾ ലഭിക്കുന്നത്.

അണ്ഡം ദാനം ചെയ്ത് പണം സമ്പാദിക്കുന്നതിൽ മുൻ പന്തിയിൽ നിൽക്കുന്നത് കോളേജ് കുമാരികളാണ്. ഒട്ടുമിക്ക വിദ്യാർഥിനികളും അണ്ഡ വിൽപ്പന നടത്തുന്നത് പോക്കറ്റ് മണിക്കും ഹോസ്റ്റൽ ഫീ അടയ്ക്കുന്നതിനും വേണ്ടിയാണ്. വന്ധ്യതാ ചികിത്സയ്ക്ക് വേണ്ടി അണ്ഡ ദാതാക്കളെ വല വീശി പിടിക്കാൻ നിലവിൽ ഏജന്റുമാരും രംഗത്തുണ്ട്.

വന്ധ്യതാ ചികിത്സാ കേന്ദ്രത്തിനും ക്ലിനിക്കുകൾക്കും അണ്ഡ ദാതാക്കളെ എത്തിച്ചു നൽകുന്നതിലൂടെ ഏജന്റുമാർ തട്ടുന്നത് ലക്ഷങ്ങളാണ്.  അണ്ഡം ദാനം ചെയ്യുന്നതിൽ പെൺകുട്ടികൾക്ക് ശാരീരികമായി യാതൊരു പ്രശ്‌നവും ഉണ്ടാവില്ല.
ദാതാക്കളുടെ വിവരം അതീവ രഹസ്യമായി സൂക്ഷിക്കുന്നത്  ദാതാക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധക്കുനതിന്റെ പ്രധാന കാരണമാണ്.

ഓരോ ആർത്തവ കാലഘട്ടത്തിലും ഒരു അണ്ഡം മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ എന്നതിനാൽ അണ്ഡദാതാക്കൾക്ക് വൻ ഡിമാൻഡാണ് മാർക്കറ്റിൽ.

വന്ധ്യതാ ചികിത്സക്ക് അണ്ഡം ദാതാവിനെ കണ്ടെത്താൻ ആശുപത്രികൾ ആശ്രയിക്കുന്നത് ഏജന്റുമാരെയാണ്. അതിനാൽ തന്നെ ലക്ഷങ്ങളുടെ കച്ചവടമാണ് ഈ മേഖലയിൽ നടക്കുന്നത്. അണ്ഡദാതാക്കളെ പറ്റിച്ച് ആശുപത്രികളും ഏജന്റുമാരും ലക്ഷങ്ങളാണ് തട്ടിയെടുക്കുന്നത്. ദാതാക്കൾക്ക് വളരെ തുച്ഛമായ തുക നൽകി ഒതുക്കുകയും ചെയ്യും. മുപ്പത് വയസിന് താഴെ പ്രായമുള്ള ദാതാക്കൾക്കാണ് ഡിമാന്റെ കൂടുതൽ. ഏജന്റുമാർ ദാതാക്കളെ വലവീശിപ്പിടിക്കാൻ കേരളത്തിലെ പല പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ചും പ്രവർത്തനം നടത്തുന്നതായി പറയപ്പെടുന്നു.
സാധാരണക്കാരായ പെൺകുട്ടികളാണ് കൂടുതലും വലയിൽ വീഴുന്നത്.