കാശ്മീർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഇന്ത്യയ്ക്ക് ഗൂഗിളിന്റെ സഹായം

single-img
11 September 2014

googleകാശ്മീർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഇന്ത്യയ്ക്ക് ഗൂഗിളിന്റെ സഹായവും. ഗൂഗിളിന്റെ പേഴ്സൺ ഫൈന്റെർ ടൂൾ ഉപയോഗിച്ച് വെള്ളപ്പൊക്കത്തിൽ കണാതായവരുടെ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും. ഗൂഗിളിന്റെ ഈ സേവനം ആദ്യമായി ഉപയോഗിച്ചത് ഹെയ്തിയിലെ ഭൂകമ്പത്തിലാണ്. തുടർന്ന് കഴിഞ്ഞ വർഷത്തെ ഉത്തരഖണ്ഡ് വെള്ളപ്പോക്കത്തിലും ഗൂഗിളിന്റെ സേവനം ഉപയോഗിച്ചിരുന്നു.

ഇപ്പോൾ കാശ്മീർ വെള്ളപ്പൊക്കത്തിലും ഗൂഗിൾ തങ്ങളുടെ പേഴ്സൺ ഫൈന്റെർ ടൂൾ നിർമ്മിച്ച് കഴിഞ്ഞു.

ഗൂഗിളിന്റെ പേഴ്സൺ ഫൈന്റെർ ടൂളിൽ നമുക്ക് നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ തിരയാൻ സാധിക്കുന്നത് പോലെ വ്യക്തികളുടെ വിവരങ്ങൾ ചേർക്കാനും  സാധിക്കും. വാർത്ത ഏജൻസികളുടേയും സർക്കാർ ഇതര സംഘടനകളുടേയും മറ്റുള്ളവർ ചേർക്കുന്ന വിവരങ്ങളും ഡേറ്റാ ബൈസിൽ ചേർക്കുന്നു, പിന്നീട് ഈ ഡേറ്റാ ബൈസിൽ നിന്നും ലഭിക്കുന്ന വ്യക്തി വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഈ ടൂൾ സഹായിക്കും. ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ വിവരങ്ങൾ ലഭ്യമാണ്. മൊബൈല്ഫോൺ വഴിയും ഈ സേവനം ലഭ്യമാകും.

ഈ ദുരന്തത്തെ രാജ്യം കണ്ട വലിയ ദുരന്തങ്ങളിൽ ഒന്നായി എണ്ണപ്പെടുന്നു. നിരവധി സഹായ ഹസ്തങ്ങൾ കശ്മീരിലേക്ക് നീണ്ട് കഴിഞ്ഞു. കേരള സർക്കാർ 2 കോടി രൂപ പ്രളയക്കെടുതിയിലേക്ക് സംഭാവന ചെയ്തു കഴിഞ്ഞു. ഇതിനോടകം തന്നെ വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതവുകയും കൊല്ലപ്പെടുകയും ചെയ്തു.