ആശുപത്രി ജീവനക്കാര്‍ പിറന്നുവീണ കുഞ്ഞിനെ ടോയ്‌ലറ്റിലിട്ട്‌ വെളളമൊഴിച്ചു

single-img
11 September 2014

baby-feetയുപിയിലെ ഭഗ്‌പതില്‍ ടോയ്‌ലറ്റില്‍ പിറന്നുവീണ കുഞ്ഞിനെ രക്ഷിക്കുന്നതിനു പകരം വെളളമൊഴിച്ച്‌ ഒഴുക്കി കളയാന്‍ ആശുപത്രി ജീവനക്കാര്‍ ശ്രമിച്ചു.ചൊവ്വാഴ്‌ചയാണ്‌ ക്രൂരത അരങ്ങേറിയത്‌.

ആശുപത്രിയില്‍ അഡ്‌മിറ്റായിരുന്ന നില്‍വാര സ്വദേശിയായ ഖുശ്‌ബൂ ടോയ്‌ലറ്റില്‍ പോകുന്നതിനിടെ പ്രസവവും നടന്നു. ടോയ്‌ലറ്റിനുളളിലേക്ക്‌ എന്തോ വീഴുന്ന ശബ്‌ദം കേട്ട ഭര്‍ത്താവ്‌ അതെന്തെന്നു നോക്കാന്‍ നഴ്‌സിനെ ചുമതലപ്പെടുത്തി. എന്നാല്‍, ടോയ്‌ലറ്റില്‍ കുട്ടിയെ കണ്ടുവെങ്കിലും അവര്‍ അക്കാര്യം അറിയിച്ചില്ല. പെട്ടെന്ന്‌ ഒരു ഇരുമ്പുവടി കൊണ്ടുവരാനാണ്‌ നഴ്സ് ആവശ്യപ്പെട്ടത്.

കുഞ്ഞിനെ വെളളമൊഴിച്ചും കമ്പികൊണ്ട്‌ കുത്തിയും ടോയ്‌ലറ്റിനുളളിലേക്ക്‌ കടത്തിവിടാനാണ്‌ ആശുപത്രി ജീവനക്കാര്‍ ശ്രമിച്ചത്‌. ഖുശ്‌ബു പ്രസവിച്ചിട്ടില്ലെന്നാണ്‌ അവരുടെ ഭര്‍ത്താവിനോട്‌ നഴ്‌സ് പറഞ്ഞത്‌.

തൂപ്പുകാര്‍ വന്നപ്പോഴാണ്‌ ടോയ്‌ലറ്റില്‍ കുടുങ്ങിക്കിടന്ന കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്‌. കുഞ്ഞിന്റെ മാതാപിതാക്കള്‍ ജീവനക്കാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.