മുസാഫർനഗറിലെ പ്രകോപനപരമായ പ്രസംഗം; പോലീസ് സമര്‍പ്പിച്ച കുറ്റപത്രം സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി കോടതി മടക്കി.

single-img
11 September 2014

Amit-Shah-AFPമുസാഫർനഗറിലെ പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി പ്രസിഡന്റ് അമിത് ഷാക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. കുറ്റപത്രത്തിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം മടക്കിയത്

കഴിഞ്ഞ വർഷം ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ പരിപാടിയിലാണ് അമിത്ഷാ മതവിദ്വേഷം കലർന്ന പ്രസംഗം നടത്തിയത്. ബിജ്നോർ, ഷാമ്ലി എന്നിവിടങ്ങളിൽ നടന്ന് തിരഞ്ഞെടുപ്പ് റാലികളിൽ വെച്ച് നടത്തിയ പ്രസംഗത്തിന്റെ പേരിൽ വെവ്വേറെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബിജ്നോർ, ഷാമ്ലി എന്നിവിടങ്ങളിലെ ജാട്ടുകളോട് ലഹളയുടെ പ്രതികാരമായി ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകി ജയിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. കൂടാതെ ബി.എസ്.പി ടിക്കറ്റിൽ മത്സരിച്ച 19 മുസ്ലീം സ്ഥാനാർത്ഥികൾക്ക് എതിരെയും പ്രസംഗിച്ചിരുന്നു. തങ്ങളുടെ സ്ത്രീകളെ അപമാനിച്ചവർക്ക് ബി.എസ്.പി സീറ്റ് നൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.