സുധീരന്‍ പിന്നോട്ടില്ല; മദ്യനയം നടപ്പാക്കാന്‍ സര്‍ക്കാരിന് കെപിസിസിയുടെ പൂര്‍ണ പിന്തുണയെന്ന് സുധീരന്‍

single-img
10 September 2014

vbk-sudheeran_809394fമദ്യനയം നടപ്പാക്കാന്‍ സര്‍ക്കാരിന് കെപിസിസി പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രസിഡന്റ് വി.എം സുധീരന്‍. മദ്യനയം യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. എടുത്ത തീരുമാനം നടപ്പാക്കും. അതില്‍ ഒരു സംശയത്തിനും ഇടവേണ്ട. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വേണ്ടായെന്നും യുഡിഎഫ് തീരുമാനിച്ചിരുന്നു. അത് പുതിയ തലമുറയെ മദ്യത്തിലേക്ക് ആകര്‍ഷിക്കുമെന്നതിനാലാണ് ബിയര്‍, വൈന്‍ പാര്‍ലറുകളും വേണ്ടായെന്ന് തീരുമാനിച്ചതെന്നും സുധീരന്‍ പറഞ്ഞു.