ഇക്കാലത്ത് ഇങ്ങനേയും ചിലര്‍; സ്വന്തം വിവാഹത്തിനുള്ള വാഹനങ്ങള്‍, വീഡിയോ, അലങ്കാരങ്ങള്‍ എന്നിവ ഒഴിവാക്കി നാലു നിര്‍ദ്ധന പെണ്‍ക്കുട്ടികളുടെ വിവാഹത്തിന് വഴിയൊരുക്കിയ യുവ ഡോക്ടര്‍

single-img
10 September 2014

Marriageചില സത്യങ്ങള്‍ ചിലപ്പോള്‍ വിശ്വസിക്കാനാകില്ല. അത്തര്ത്തിലൊരു യാഥാര്‍ത്ഥ്യമാണ് ഇതും. സ്വന്തം വിവാഹത്തിന് ആഡംബരമൊഴിവാക്കി നാല് നിര്‍ധന യുവതികള്‍ക്ക് മംഗല്യത്തിന് മാര്‍ഗമൊരുക്കി മാതൃകയാകുകയാണ് ഒരു യുവ ഡോക്ടര്‍. വാഴത്തോപ്പ് പുത്തന്‍കട ജംഗ്ഷനില്‍ ഇടിക്കിനേത്ത് വീട്ടില്‍ പരേതനായ ഗീവര്‍ഗീസ് – മേരിക്കുട്ടി ദമ്പതികളുടെ മകന്‍ ഡോ. സന്തോഷ് ജി. തോമസാണ് തന്റെ വിവാഹത്തിന്റെ ആര്‍ഭാടങ്ങളൊഴിവാക്കി നാലു നിര്‍ദ്ധന യുവതികളുടെ ജീവിതത്തിന്റെ വെളിച്ചമാകുന്നത്.

വാഴത്തോപ്പ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വച്ച് 14നാണ് സന്തോഷിന്റെ വിവാഹം. ആഡംബരങ്ങളൊഴിവാക്കി അതിനാവശ്യമായ പണമാണ് മറ്റുള്ളവരുടെ വിവാഹത്തിനായി ഇദ്ദേഹം നല്‍കിയത്. വാഹനങ്ങള്‍ ഒഴിവാക്കി ദേവാലയത്തിലേക്ക് നടന്നുപോകുന്നതിനും വീഡിയോ, ഗായകസംഘം, അലങ്കാരങ്ങള്‍ എന്നിവയും ഒഴിവാക്കിയുമാണ് സന്തോഷ് സമൂഹത്തിന് പരോപകാരത്തിന്റെ വഴികാട്ടുന്നത്.

തിരുവനന്തപുരം ആത്മഹത്യാപ്രതിരോധകേന്ദ്രം ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ പ്രൊജക്ട് ഡയറക്ടറായ സന്തോഷിന്റെ വധു നാഗര്‍കോവില്‍ സ്വദേശിനിയും ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞയുമായ ഗിഫ്റ്റി ബഞ്ചമിനാണ്. വാഴത്തോപ്പ്, കടയ്ക്കാമണ്‍, ഇഞ്ചപ്പാറ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലുള്ള നാല് യുവതികള്‍ക്കാണ് സന്തോഷ് ധനസഹായം കൈമാറിയത്.